Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

Article
മാര്‍ റെമീജിയോസ്‌ ഇഞ്ചനാനിയില്‍
ദൈവവിളി

ദൈവവിളി 

മിശിഹായില്‍ പ്രിയ സഹോദരീ സഹോദരന്‍മാരേ,

എനിക്ക്‌ ഇഷ്‌ടപ്പെട്ട ഇടയന്‍മാരെ ഞാന്‍ നിങ്ങള്‍ക്ക്‌ നല്‍കും (ജറെ.3:15). ദൈവവിളി അമൂല്യ മായ ദൈവികദാനമാണ്‌. ദൈവാലയത്തില്‍ വച്ച്‌ മൂന്നുപ്രാവശ്യം കര്‍ത്താവ്‌ ബാലനായ സാമുവലിനെ വിളിച്ചു. സാമുവലിനെ വിളിച്ചത്‌ കര്‍ത്താവായിരുന്നെന്ന്‌ സാമുവലിന്‌ തിരിച്ചറിയാനായില്ല. അതു മന സ്സിലാക്കികൊടുത്തത്‌ പുരോഹിതനായ ഏലി ആയിരുന്നു. ഇതുപോലെ ദൈവം തന്റെ പദ്ധതിക്കായി ഇന്നും യുവതീയുവാക്കന്‍മാരെ വിളിക്കുന്നു.അവരുടെ ദൈവവിളി മനസ്സിലാക്കാന്‍ സഹായിക്കുന്നതി നുളള ഉത്തരവാദിത്വം നമുക്കോരോരുത്തര്‍ക്കുമുണ്ട്‌.

പൗരോഹിത്യത്തിന്റെയും സമര്‍പ്പണജീവിതത്തിന്റെയും പ്രസക്തിയെക്കുറിച്ച്‌ സംശയിക്കുന്നവ രുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന സമൂഹത്തിലാണ്‌ നാം ജീവിക്കുക. പുരോഹിതരെ ആവശ്യമില്ല എന്ന്‌ ചിന്തിച്ചിരുന്ന നാസികളുടെ ജര്‍മ്മനിയില്‍ ജീവിച്ച്‌ ദൈവവിളിയെ പിഞ്ചെന്ന്‌ വൈദികനാവുകയും പി ന്നീട്‌ ദൈവപരിപാലനയില്‍ മാര്‍പാപ്പയാകുകയും ചെയ്‌ത പരി. ബനഡിക്‌ട്‌ 16-ാം മാര്‍പാപ്പയുടെ ജീവിതസാക്ഷ്യം ഇപ്രകാരമാണ്‌. ``ദൈവം സജീവനാണ്‌. തന്നെ ശുശ്രൂഷിക്കാനും തന്നെക്കുറിച്ച്‌ മറ്റുളള വരോട്‌ പറയുവാനും അവിടത്തേക്ക്‌ ആളുകളെ ആവശ്യമുണ്ട്‌. അതുകൊണ്ട്‌ വൈദികനാകുന്നതില്‍ അര്‍ത്ഥമുണ്ട്‌. ഇന്നും നാളെയും ലോകവസാനം വരെ എന്നും ലോകത്തിന്‌ വൈദികരെ, അജപാലകരെ ആവശ്യമുണ്ട്‌''.വൈദികരുടെ എണ്ണം കുറഞ്ഞുപോയ പല രാജ്യങ്ങളില്‍നിന്നും വൈദികരെ ആവ ശ്യപ്പട്ടുകൊണ്ടുളള അപേക്ഷ വരാറുണ്ട്‌. ഇത്‌ വൈദികര്‍ക്കുവേണ്ടിയുളള ദൈവജനത്തന്റെ ആഗ്രഹ വും പൗരോഹിത്യത്തിന്റെ ഇക്കാലത്തെ പ്രസക്തിയും വിളിച്ചോതുന്നു. 

ഈശോ തന്റെ ശ്ലീഹന്‍മാരെ തിരഞ്ഞെടുത്തതിനെക്കുറിച്ച്‌ മര്‍ക്കോസ്‌ സുവിശേഷകന്‍ എഴുതു ന്നത്‌ അവന്‍ തനിക്ക്‌ ഇഷ്‌ടമുളളവരെ തിരഞ്ഞെടുത്ത്‌ മാറ്റിനിര്‍ത്തിഎന്നാണ്‌്‌. അവിടന്ന്‌ ഒരുക്കി യിരിക്കുന്ന രക്ഷയുടെ ഫലം ഈശോയുടെ രണ്ടാമത്തെ ആഗമനം വരെ ദൈവജനത്തിന്‌ നല്‍കുവാന്‍ അവിടന്ന്‌ നമ്മുടെ ഇടയില്‍ നിന്നും ചിലരെ തിരഞ്ഞെടുക്കുകയാണ്‌. ബലിയര്‍പ്പിക്കുവാനും പാപം മോ ചിക്കുവാനും തന്റെ കൗദാശിക സാന്നിധ്യം നല്‍കുവാനുമായി അവിടന്ന്‌ ഒരുക്കിയ ദൈവിക സംവിധാനമാണ്‌ പൗരോഹിത്യം. വി. പൗലോസ്‌ശ്ലീഹാ കോറിന്തോസുകാര്‍ക്കുളള ഒന്നാം ലേഖനത്തില്‍(4:1) ഓര്‍മ്മിപ്പിക്കുന്നു. ``ഞങ്ങളെ ക്രിസ്‌തുവിന്റെ ദാസരും ദൈവികരഹസ്യങ്ങളുടെ കാര്യസ്ഥരുമായാണ്‌ പരിഗണിക്കേണ്ടത്‌.ഏശയ്യ പ്രവാചകനോട്‌ കര്‍ത്താവ്‌ ചോദിച്ചു�ആരെയാണ്‌ ഞാന്‍ അയയ്‌ക്കുക?ആ രാണ്‌ നമുക്കുവേണ്ടി പോവുക?''(ഏശയ്യ 6:8) രോഗതുരമായ സമൂഹത്തെ സുഖപ്പെടുത്താനും പാപബ ന്ധങ്ങളില്‍ നിന്നും മോചനം നല്‍കാനും ദുഃഖിതരെ ആശ്വസിപ്പിക്കുവാനും അടിച്ചമര്‍ത്തപ്പെട്ടവരെ ഉദ്ധരി ക്കാനുമുളള യേശുവിന്റെ ദൗത്യത്തിനായി അയയ്‌ക്കപ്പെടാനാണ്‌ ഇന്നും യുവതിയുവാക്കന്മാരെ ദൈവം വിളിക്കുന്നത്‌. ആഗോളവത്‌ക്കരണവും ജീവിതവ്യഗ്രതയും കുടുംബങ്ങളേയും മാനുഷിക ബന്ധങ്ങളേയും ശിഥിലമാക്കുന്ന പശ്ചാത്തലത്തില്‍ ദൈവസ്‌നേഹത്തിലും പരസ്‌നേഹത്തിലും മനുഷ്യഹൃദയങ്ങളെ വി ളക്കിചേര്‍ക്കുന്ന മഹനീയ ദൗത്യമാണ്‌ വൈദികരും സമര്‍പ്പിതരും ഏറ്റെടുക്കുന്നത്‌.

കുടുംബത്തെ ദൈവവിളിയുടെ നഴ്‌സറി എന്നു വിശേഷിപ്പിക്കാറുണ്ട്‌. ഉത്തമ ക്രൈസ്‌തവ കു ടുംബങ്ങളില്‍ നിന്നാണ്‌ ഉത്തമ ദൈവവിളികള്‍ ഉണ്ടാകുന്നത്‌. പ്രിയ മാതാപിതാക്കളേ, ദൈവം നല്‍കുന്ന മക്കളെ ദൈവത്തിനുവേണ്ടി വളര്‍ത്താന്‍ നിങ്ങള്‍ സന്നദ്ധരാകണം. പ്രാര്‍ത്ഥനാപൂര്‍വ്വം വാഗ്‌ദാനം ചെയ്‌ത്‌ ദിവ്യബലിവേദിയില്‍ കുടുംബജീവിതം ആരംഭിച്ച നിങ്ങളുടെ കുടുംബത്തിലേക്ക്‌ ദൈവത്തില്‍ നിന്ന്‌ ലഭിച്ച ഏറ്റവും വലിയ നിധിയാണ്‌ മക്കള്‍. നിങ്ങളുടെ മകനോ മകളോ നിങ്ങളുടെ കുടുംബത്തിനുവേണ്ടി പ്രാ ര്‍ത്ഥിക്കാന്‍ ബലിവേദിയില്‍ ഉണ്ടാകുന്നതും ത്യാഗപൂര്‍ണ്ണമായ സഭാശുശ്രൂഷയ്‌ക്ക്‌ വേണ്ടി നിയോ ഗിക്കപ്പെടുന്നതും എത്രയോ വലിയ അനുഗ്രഹമാണ്‌. ദൈവം വിളിക്കുന്നവരെ ഔദാര്യത്തോടും സ്‌നേഹ ത്തോടും കൂടി പ്രോത്സാഹിപ്പിക്കണം.

ഈ വര്‍ഷത്തെ നമ്മുടെ ദൈവവിളി ക്യാമ്പുകള്‍, ആണ്‍കുട്ടികള്‍ക്ക്‌ ഏപ്രില്‍ 2 മുതല്‍ 4 വരെ യും 9 മുതല്‍ 11 വരെയും രണ്ട്‌ ബാച്ചുകളിലായി സെന്റ്‌ അല്‍ഫോന്‍സ മൈനര്‍ സെമിനാരിയിലും, പെ ണ്‍കുട്ടികള്‍ക്ക്‌ ഏപ്രില്‍ 2 മുതല്‍ 4 വരെ ഒറ്റ ബാച്ചായി മേരിക്കുന്ന്‌ പി. എം. ഒ. സി. യിലും നടത്തു കയാണ്‌. പൗരോഹിത്യ-സന്ന്യാസ ജീവിതം നയിക്കുവാന്‍ ആഗ്രഹിക്കുന്ന എല്ലാ കുട്ടികളെയും ക്യാമ്പിന്‌ പറഞ്ഞയയ്‌ക്കുവാന്‍ ശ്രദ്ധിക്കുമല്ലോ. എസ്‌.എസ്‌. എല്‍. സി യോ, പ്ലസ്‌ടുവോ, മറ്റുന്നത കോഴ്‌സുകളോ പൂര്‍ത്തിയാക്കിയവരാണ്‌ ക്യാമ്പില്‍ സംബന്ധിക്കേണ്ടത്‌. ഈ ക്യാമ്പില്‍ സംബന്ധിക്കാതെ നമ്മുടെ സെ മിനാരിയിലേക്കോ ഇതര പരിശീലന ഭവനത്തിലേക്കോ പ്രവേശനത്തിന്‌ അനുവാദം നല്‍കുന്നതല്ല.

ഇടവകയില്‍ ശുശ്രൂഷയില്‍ ഏര്‍പ്പെട്ട്‌ ദൈവവിളി പ്രോത്സാഹിപ്പിക്കുന്ന ബഹു. വൈദികരോടും സിസ്റ്റേഴ്‌സിനോടും മതാദ്ധ്യപകരോടും ഈയവസരത്തില്‍ പ്രത്യേകം നന്ദി പറയുന്നു. നിങ്ങളുടെ മാതൃ കയും പ്രാര്‍ത്ഥനാജീവിതവുമാണ്‌ കുട്ടികള്‍ക്ക്‌ ഏറ്റവും വലിയ പ്രചോദനം. ദൈവം നിങ്ങളെ എല്ലാ വരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന്‌ പ്രാര്‍ത്ഥിക്കുന്നു. 


മിശിഹായില്‍ സ്‌നേഹപൂര്‍വ്വം
നിങ്ങളുടെ വത്സലപിതാവ്‌


മാര്‍ റെമീജിയോസ്‌ ഇഞ്ചനാനിയില്‍
താമരശ്ശേരി രൂപതയുടെ മെത്രാന്‍