Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

News

സ്‌ത്രീകള്‍ ശിരസ്സ്‌ മൂട..Read More

പ്രാര്‍ത്ഥിക്കുമ്പോള്‍ സ്‌ത്രീകള്‍ ശിരസ്സ്‌ മൂടണമോ?
                                            ഫാ. ജോസഫ്‌ കളത്തില്‍

   അടയാളങ്ങളും പ്രതീകങ്ങളും നമ്മുടെ അനുദിന ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്‌. ആശയ വിനിമയത്തിനു വേണ്ടിയാണ്‌ നാം അടയാളങ്ങളും പ്രതീകങ്ങളും ഉപയോഗിക്കുന്നത്‌. ഒരേയ ര്‍ത്ഥത്തില്‍ ചിലപ്പോള്‍ നാം ഇവയെ ഉപയോഗിക്കുമെങ്കിലും അടയാളങ്ങള്‍ക്കും പ്രതീകങ്ങള്‍ക്കും തമ്മില്‍ നേരിയ വ്യത്യാസമുണ്ട്‌. യാഥാര്‍ത്ഥ്യത്തോട്‌ വളരെയടുത്ത സാമ്യമുള്ളവയാണ്‌ അടയാള ങ്ങള്‍. ഉദാഹരണമായി പുക തീയുടെ അടയാളമാണ്‌. കാര്‍മേഘം മഴയുടെ അടയാളമാണ്‌. അദൃശ്യ മായ ചില യാഥാര്‍ത്ഥ്യങ്ങളെ ദൃശ്യമാക്കുന്നവയെയും നാം അടയാളങ്ങളെന്ന്‌ വിളിക്കാറുണ്ട്‌. ഉദാ ഹരണമായി സ്‌നേഹം അദൃശ്യമായ ഒരു യാഥാര്‍ത്ഥ്യമാണ്‌. എന്നാല്‍ ആലിംഗനം, ചുംബനം, സമ്മാ നദാനം തുടങ്ങിയ ദൃശ്യമായ അടയാളങ്ങളിലൂടെ സ്‌നേഹത്തെ നമുക്ക്‌ പ്രകടിപ്പിക്കാന്‍ സാധിക്കും. ഇതുപോലെ തന്നെ കയ്യടിക്കുക, നൃത്തം ചെയ്യുക തുടങ്ങിയവ ആഹ്‌ളാദത്തിന്റെയും അഭിനന്ദന ത്തിന്റെയും അടയാളങ്ങളാണ്‌. റോഡില്‍ ദിശകാണിക്കുന്ന ബോര്‍ഡുകളും നമ്മുടെ ആംഗ്യങ്ങളും വാക്കുകളുമെല്ലാം അടയാളങ്ങള്‍ തന്നെയാണ്‌. അടയാളങ്ങള്‍ക്ക്‌ നിശ്ചിതമായ ഒരു അര്‍ത്ഥം കൊടുക്കുമ്പോള്‍ അത്‌ പ്രതീകമായി മാറുന്നു. ഉദാഹരണമായി, ഒലിവില കൊത്തിപ്പറക്കുന്ന മാട പ്രാവിന്റെ ചിത്രം സമാധാനത്തിന്റെ പ്രതീകമായി ലോകമെങ്ങും പ്രചാരത്തിലിരിക്കുന്ന ഒന്നാണ്‌. ഹൃദയം സ്‌നേഹത്തിന്റെ പ്രതീകവും ത്രാസ്‌ നീതിയുടെ പ്രതീകവുമാണ്‌. ദേശീയ പതാകയും ദേശീയ ഗാനവും രാഷ്‌ട്രത്തിന്റെ പ്രതീകങ്ങളാണ്‌. പ്രതീകങ്ങള്‍ക്ക്‌ നാം ബോധപൂര്‍വ്വം അര്‍ത്ഥം കൊടുക്കുകയാണ്‌ ചെയ്യുന്നത്‌.

   ആരാധനാ ജീവിതത്തിലും സാമൂഹ്യ-സാംസ്‌കാരികരംഗത്തും അടയാളങ്ങള്‍ക്കും പ്രതീകങ്ങ ള്‍ക്കും വളരെയേറെ പ്രാധാന്യം ഉണ്ട്‌. ഉദാഹരണമായി ലോകമെങ്ങുമുള്ള പല ക്രൈസ്‌തസഭ കളിലും നിലനില്‍ക്കുന്ന ഒരു പാരമ്പര്യമാണ്‌ പ്രാര്‍ത്ഥിക്കുമ്പോള്‍ സ്‌ത്രീകള്‍ ശിരോവസ്‌ത്രം ഉപയോ ഗിക്കുക അഥവാ തലമൂടി പ്രാര്‍ത്ഥിക്കുക എന്ന രീതി. ഇത്‌ വലിയ ഒരടയാളമാണ്‌. ദൈവസന്നിധി യില്‍ വ്യാപരിക്കുമ്പോള്‍ നമ്മുടെ ശാരീരികനിലപാടുകള്‍ എപ്രകാരമായിരിക്കണമെന്നതിന്റെ ഒരു സൂചനകൂടിയാണിത്‌. ആരാധനാക്രമാനുഷ്‌ഠാനത്തില്‍ നമ്മുടെ ശാരീരിക നിലപാടുകള്‍പോലും പ്രാ ര്‍ത്ഥനയാണ്‌ എന്നുള്ളതാണ്‌ വാസ്‌തവം. വി.ഗ്രന്ഥത്തില്‍ സ്‌ത്രീകളും ശിരോവസ്‌ത്രവും എന്ന വിഷയത്തെപ്പറ്റി നാം കാണുന്നത്‌ വി. പൗലോസ്‌ശ്ലീഹാ കോറിന്തോസിലെ സഭയ്‌ക്കെഴുതിയ ഒന്നാം ലേഖനത്തിലാണ്‌ (1 കോറി 11:2-16). ഇവിടെ വി.പൗലോശ്ലീഹാ സൂചിപ്പിക്കുന്നത്‌, ദൂതന്‍മാരെ ആദ രിച്ച്‌ വിധേയത്വത്തിന്റെ പ്രതീകമായ ശിരോവസ്‌ത്രം സ്‌ത്രീക്ക്‌ ഉണ്ടായിരിക്കണമെന്നാണ്‌. പ്രാര്‍ത്ഥി ക്കുമ്പോള്‍ ശിരസ്സ്‌ മൂടിക്കൊണ്ടാണ്‌ സ്‌ത്രീകള്‍ പ്രാര്‍ത്ഥിക്കേണ്ടതെന്ന്‌ അദ്ദേഹം ആഹ്വാനം ചെയ്യുന്നു.

  വി.പൗലോസ്‌ ശ്ലീഹായുടെ ഈ വീക്ഷണങ്ങളോട്‌ ചിലര്‍ എതിര്‍പ്പ്‌ പ്രകടിപ്പിക്കുന്നുണ്ട്‌. സ്‌ത്രീ പക്ഷവാദത്തിന്റേയോ സ്‌ത്രീവിമോചനവാദത്തിന്റേയോ ലേബലിലാണ്‌ പലപ്പോഴും ഇത്തര ക്കാരുടെ എതിര്‍പ്പ്‌്‌. പൗലോസ്‌ശ്ലീഹാ ഒരു സ്‌ത്രീവിരുദ്ധനാണെന്നാണ്‌ ഇത്തരക്കാരുടെ ആക്ഷേപം. ശിരോവസ്‌ത്രം സ്‌ത്രീകളുടെ തലയില്‍ മാത്രം കെട്ടിയേല്‍പ്പിക്കുന്നത്‌ പൗലോസ്‌ ശ്ലീഹാ സ്‌ത്രീപുരു ഷസമത്വവാദിയല്ലെന്നതിന്റെ തെളിവായിട്ടാണ്‌ ഇക്കൂട്ടര്‍ ചൂണ്ടിക്കാണിക്കുന്നത്‌.

  ഈ വാദങ്ങളിലേയ്‌ക്ക്‌ കടക്കുന്നതിനുമുമ്പ്‌ വി.പൗലോസ്‌ ജീവിച്ചിരുന്ന കാലഘട്ടത്തിലെ സാമൂഹ്യ-സാംസ്‌കാരിക സാഹചര്യങ്ങളെക്കുറിച്ച്‌ നാം പരിചിന്തനം നടത്തണം. അന്നത്തെ റോമന്‍ യഹൂദ കുടുംബപശ്ചാത്തലത്തില്‍ സര്‍വ്വാധിപത്യം പുരുഷനായിരുന്നു. അന്നത്തെ സമൂഹത്തില്‍ പുരു ഷന്‌ നല്‍കപ്പെട്ടിരുന്ന കുടുംബത്തിന്റെ ശിരസ്സ്‌ എന്ന പദവി അംഗീകരിച്ചുകൊണ്ട്‌ സ്‌ത്രീയുടെ അന്ത സ്സ്‌ ഉയര്‍ത്തിക്കാണിക്കുകയാണ്‌ വി.പൗലോസ്‌ അപ്പസ്‌തോലന്‍ ചെയ്‌തത്‌. ഇക്കാര്യം വളരെ മനോ ഹരമായി തന്റെ ലേഖനത്തില്‍ അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്‌: കര്‍ത്താവില്‍ പുരുഷനും സ്‌ത്രീ യും പരസ്‌പരം അശ്രയിച്ചാണ്‌ നിലകൊള്ളുന്നത്‌. എന്തെന്നാല്‍ സ്‌ത്രീ പുരുഷനില്‍ നിന്ന്‌ ഉണ്ടായതു പോലെ പുരുഷന്‍ സ്‌ത്രീയില്‍ നിന്ന്‌ പിറക്കുന്നു (1 കോറി 11:11-12). എഫേസോസിലെ സഭയ്‌ക്കെ ഴുതിയ ലേഖനത്തില്‍ വി.പൗലോസ്‌ ഇങ്ങനെ പറയുന്നു: അതു പോലെ തന്നെ, ഭര്‍ത്താക്കന്മാര്‍ ഭാര്യമാരെ സ്വന്തം ശരീരത്തെ എന്നപോലെ സ്‌നേഹിക്കണം. ഭാര്യയെ സ്‌നേഹിക്കുന്നവന്‍ തന്നെ ത്തന്നെയാണ്‌ സ്‌നേഹിക്കുന്നത്‌ (എഫേ 5:28).

  സഭയില്‍ സ്‌ത്രീപുരുഷന്‍മാരുടെ സ്ഥാനം എന്താണെന്ന ചോദ്യത്തിന്‌ ഒരു അജപാലകനെന്ന നിലയില്‍ ഉത്തരം നല്‍കുകയാണ്‌ വി.പൗലോസ്‌ ഇവിടെ ചെയ്യുന്നത്‌. ദൈവാരാധനയുടെ സമയത്ത്‌ സ്‌ത്രീ പുരുഷന്മാര്‍ അനുഷ്‌ഠിക്കേണ്ട ക്രമത്തെക്കുറിച്ചുള്ള നിര്‍ദ്ദേശമാണ്‌ അദ്ദേഹം നല്‍കുന്നത്‌. ഈ നിര്‍ദ്ദേശം ഓരോ കാലത്തിന്റെയും ദേശത്തിന്റെയും സാമൂഹിക-സാംസ്‌കാരിക സാഹച ര്യങ്ങള്‍ക്കനുസരിച്ചുള്ളതാണ്‌. അതായത്‌, വിശ്വാസസംബന്ധമായ ഒരു നിര്‍ദ്ദേശമല്ലിത്‌. യഹൂദസ്‌ത്രീ കള്‍ ശിരോവസ്‌ത്രം ധരിക്കുന്ന പതിവുണ്ടായിരുന്നു. യഹൂദരില്‍ നിന്നു മാനസാന്തരപ്പെട്ട ക്രിസ്‌തീയ വനിതകളും അതേ ആചാരം തുടര്‍ന്നുപോന്നു. അവരുടെ     സ്വാധീനഫലമായി വിജാതീയരില്‍ നി ന്നു മാനസാന്തരപ്പെട്ട ക്രിസ്‌തീയവനിതകളും ഈ പതിവു സ്വീകരിച്ചു. ശിരോവസ്‌ത്രം ധരിക്കുക യെന്നത്‌ പൗരസ്‌ത്യനാടുകളിലെ സ്‌ത്രീകളെ സംബന്ധിച്ചിടത്തോളം പ്രാചീനമായ ഒരു ആചാരമാണ്‌. പൗലോസ്‌ തന്റെ പ്രേഷിത പ്രവര്‍ത്തനം നടത്തിയത്‌ ഗ്രീസിലെ പ്രമുഖ പട്ടണമായ കൊറിന്തോസ്‌ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു. വസ്‌ത്രധാരണത്തില്‍ സ്‌ത്രീകളെ അനുകരിക്കുകയെന്ന പ്രവണത അന്ന്‌ ഗ്രീസിലെ പുരുഷന്മാരുടെ ഇടയിലുമുണ്ടായിരുന്നു. വസത്രധാരണത്തിലും കേശാലങ്കാര ത്തിലും ക്രിസ്‌ത്യാനികളായ സ്‌ത്രീ പുരുഷന്‍മാര്‍ വ്യത്യാസം പാലിക്കണമെന്ന്‌ വി. പൗലോസ്‌ ഉപ ദേശിക്കാന്‍ കാരണമിതാണ്‌. ദൈവത്തിന്റെ ഛായയില്‍ സൃഷ്‌ടിക്കപ്പെട്ട സ്‌ത്രീയും പുരുഷനും തു ല്യരാണെന്ന വസ്‌തുത വി.പൗലോസ്‌ തന്റെ പല ലേഖനങ്ങളിലും എടുത്തു പറയുന്നുണ്ട്‌. അതി നാല്‍, സ്‌ത്രീകള്‍ ശിരോവസ്‌ത്രം ധരിക്കണമെന്ന്‌ പറഞ്ഞതുകൊണ്ട്‌ വി. പൗലോസ്‌ ഒരു സ്‌ത്രീ വിദ്വേഷിയും പക്ഷപാതിയുമായിരുന്നു എന്നു പറയുന്നതില്‍ യാതൊരു അടിസ്ഥാനവുമില്ല. സ്‌ത്രീകള്‍ ശിരോവസ്‌ത്രം ധരിക്കണമെന്ന പ്രാചീനമായ ഒരു ആചാരത്തെ പ്രോത്സാഹിപ്പിക്കുകയാണ്‌ അദ്ദേഹം ചെയ്‌തത്‌. 

  ഈയടുത്തനാളുകളിലായി കേരളത്തിലെ ഒരു ക്രൈസ്‌തവ പ്രസിദ്ധീകരണത്തില്‍ വന്ന രണ്ടു ക ത്തുകള്‍ ഡ്രസ്‌ കോഡിനെക്കുറിച്ചുള്ളതായിരുന്നു. അതില്‍ ആദ്യത്തെ കത്ത്‌ ദൈവാലയത്തിലെ വ സ്‌ത്രധാരണരീതിയെ സംബന്ധിക്കുന്ന എറണാകുളം ബസിലിക്ക വികാരിയുടെ സര്‍ക്കുലറിനെ ആസ്‌ പദമാക്കിയുള്ളതായിരുന്നു. സര്‍ക്കുലറിലെ ശിരസ്‌മറയ്‌ക്കണമെന്ന നിബന്ധന സ്‌ത്രീകളെ ഉദ്ദേശി ച്ചുള്ളതാണെങ്കില്‍ അത്‌ സ്‌ത്രീപുരുഷസമത്വത്തിനെതിരാണെന്നാണ്‌ ഈ കത്ത്‌ സൂചിപ്പിക്കുന്നത്‌. അതായത്‌, കേരളത്തിലെ പൗരസ്‌ത്യസഭകളൊഴിച്ച്‌ മറ്റു സഭകളൊന്നും സ്‌ത്രീകളുടെ ശിരസ്‌ മറയ്‌ ക്കണമെന്ന്‌ അനുശാസിക്കുന്നില്ല. അതു ഓരോരുത്തരുടേയും വ്യക്തിപരമായ വഴക്കമാണ്‌. അതിനാല്‍ തന്നെ സ്‌ത്രീകള്‍ ശിരസ്സ്‌ മറയ്‌ക്കണമെന്ന കടുംപിടുത്തം ഈ ആധുനിക യുഗത്തിലെ ഒരു പിന്തിരിപ്പ ന്‍ കാല്‍വയ്‌പ്പാണെന്ന്‌ ഒന്നാമത്തെ കത്ത്‌ ആരോപിക്കുന്നു. ഇതേ പ്രസിദ്ധീകരണത്തിലെ രണ്ടാമ ത്തെ കത്ത്‌ എഴുതിയിരിക്കുന്നത്‌ 1970-2007 കാലഘട്ടത്തില്‍ വടക്കേ ഇന്ത്യയില്‍ മിഷന്‍ പ്രവര്‍ത്തനം നടത്തുകയും ആ സംസ്ഥാനങ്ങളിലെ പല ആചാരങ്ങളും കാണുകയും ചെയ്‌ത ഒരു വൈദികനാണ്‌. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ വടക്കേന്ത്യയിലെ മിക്ക ക്ഷേത്രങ്ങളിലും പുരുഷന്മാര്‍ പ്രവേ ശിക്കുമ്പോള്‍ തല മുടുന്നില്ല. എന്നാല്‍ സ്‌ത്രീകള്‍ പ്രവേശിക്കുമ്പോള്‍ തല മൂടുന്നു. ആ ക്ഷേത്രങ്ങളില്‍ പ്രതിഷ്‌ഠിച്ചിരിക്കുന്ന ദേവനോടോ ദേവിയോടോ ഉള്ള ബഹുമാനം കാണിക്കുവാനാണ്‌ ഇതു ചെ യ്യുന്നതെന്നാണ്‌ അവര്‍ പറയുന്നത്‌. വിവാഹം കഴിച്ചു പുതുതായി വീടുകളില്‍ വരുന്ന സ്‌ത്രീകള്‍ ഭര്‍ത്താവിന്റെ പിതാവിനോട്‌ (അമ്മായിഅപ്പന്‍) ബഹുമാനം കാണിക്കുന്നതിനായി അവര്‍ വരുമ്പോ ള്‍ എഴുന്നേറ്റു നില്‍ക്കുകയും ബഹുമാനസൂചകമായി തലമൂടുകയും ചെയ്യുന്നു. ഇത്‌ ഹിന്ദുക്കളുടെ ഇടയില്‍ മാത്രമല്ല, ക്രിസ്‌ത്യാനികളുടെ ഇടയിലും ഉണ്ട്‌.

  സ്‌നേഹപിതാവായ ദൈവത്തോട്‌ ബഹുമാനം കാണിക്കാനാണ്‌ സ്‌ത്രീകള്‍ ദൈവാലയത്തില്‍ പ്ര വേശിക്കുമ്പോള്‍ തല മൂടുന്നതെന്നാണ്‌ രണ്ടാമത്തെ കത്തില്‍ പറഞ്ഞിരിക്കുന്നത്‌. സ്‌ത്രീകളുടെ ശി രോവസ്‌ത്രം ഒരു അടയാളമാണ്‌. ദൈവസന്നിധിയില്‍ പ്രാര്‍ത്ഥനാനിരതരായിരിക്കുമ്പോള്‍ അത്‌ അവര്‍ക്ക്‌ ഭൂഷണവുമാണ്‌. ലോകത്തിലെ പ്രധാനപ്പെട്ട പല സംസ്‌കാരങ്ങളും സ്‌ത്രീകളുടെ തലമൂ ടിയുള്ള പ്രാര്‍ത്ഥനയെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന്‌ വ്യക്തമാണ്‌. 2005-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ കാലം ചെയ്‌തപ്പോള്‍ അന്ന്‌ അമേരിക്കയുടെ പ്രതിനിധിയായി മൃതസംസ്‌കാരശുശ്രൂഷകളില്‍ സംബ ന്ധിച്ചത്‌ അന്നത്തെ അമേരിക്കന്‍ സ്റ്റേറ്റ്‌ സെക്രട്ടറി കോണ്ടലീസാ റൈസായിരുന്നു. അവര്‍ തന്റെ ശിരസ്സില്‍ ശിരോവസ്‌ത്രം ധരിച്ചുകൊണ്ടാണ്‌ പരി.പിതാവിന്റെ മൃതസംസ്‌കാര ശുശ്രൂഷകളില്‍ പങ്കെടുത്തതെന്നത്‌ ശ്രദ്ധേയമാണ്‌. സ്‌ത്രീകളുടെ തലമൂടിയുള്ള പ്രാര്‍ത്ഥന ഇന്ത്യന്‍സംസ്‌കാരത്തിനും അന്യമല്ലെന്ന്‌ മേല്‍പറഞ്ഞ മിഷനറി വൈദികനും സാക്ഷ്യപ്പെടുത്തുന്നു. അതിനാല്‍, സ്‌ത്രീകള്‍ ശിരോ വസ്‌ത്രം ഉപയോഗിക്കണമെന്നു പറഞ്ഞതുകൊണ്ട്‌ വി.പൗലോസിനെ ഒരു സ്‌ത്രീവിരുദ്ധവാദിയായും അറുപിന്തിരിപ്പനായും വ്യാഖ്യാനിക്കുന്നവര്‍ കഥയറിയാതെ ആട്ടം കാണുന്നവരാണ്‌. അടയാളങ്ങ ള്‍ക്കും പ്രതീകങ്ങള്‍ക്കും നമ്മുടെ ആരാധനാക്രമത്തിലും സാമൂഹ്യസാംസ്‌കാരിക സാഹചര്യങ്ങ ളിലും ശ്രദ്ധേയമായ പ്രാധാന്യമാണുള്ളത്‌. സ്‌ത്രീകള്‍ ശിരസ്സുമൂടുകയെന്ന പവിത്രമായ ആചാരം പാ ലിക്കുന്നത്‌ ഇന്നത്തെ സാഹചര്യങ്ങളിലും ഏറ്റവും ഉചിതമാണ്‌. ആരാധനാക്രമവുമായി ബന്ധപ്പെട്ട്‌ സ്ഥാനത്തും അസ്ഥാനത്തും സാംസ്‌കാരികാനുരൂപണം, ഭാരതവത്‌കരണം എന്നൊക്കെ പറയുന്നവര്‍ പലപ്പോവും നമ്മുടെ സംസ്‌കാരവുമായി വളരെയധികം ബന്ധപ്പെട്ടുനില്‍ക്കുന്ന സത്രീകളുടെ തല മൂടിയുള്ള പ്രാര്‍ത്ഥനെയപ്പറ്റി അധികമൊന്നും പറയാത്തത്‌ വിചിത്രമാണ്‌. ചിലരെ സംബന്ധിച്ചിടത്തോളം ഭാരതവത്‌കരണമെന്നത്‌ ഓംകാര മന്ത്രം ജപിക്കുന്നതിലും കാവിയുടു ക്കുന്നതിലും ആരതി അര്‍പ്പിക്കുന്നതിലും മാത്രമാണ്‌ ഒതുങ്ങി നില്‍ക്കുന്നത്‌! പ്രാര്‍ത്ഥനയുടെ അവസര ത്തില്‍ സ്‌ത്രീകള്‍ ശിരസ്സ്‌ മൂടുന്നത്‌ അഭികാമ്യവും ശ്രേഷ്‌ഠവുമാണ്‌. വി. പൗലോസ്‌ശ്ലീഹായുടെ കാല ഘട്ടത്തിലും അതിനു മുമ്പും ലോകത്തിലെ പല മതങ്ങളിലും സംസ്‌കാരങ്ങളിലും നിലനിന്നുപോരുന്ന ഈ ശ്രേഷ്‌ഠ പാരമ്പര്യത്തെ നമുക്കും മുറുകെ പിടിക്കാം. പ്രാര്‍ത്ഥനയുടെ അവസരത്തില്‍ പുലര്‍ത്തു ന്ന കുലീനമായ ഒരു ശാരീരീക നിലപാട്‌ എന്ന രീതിയില്‍ തലമൂടിയുള്ള സ്‌ത്രീകളുടെ പ്രാര്‍ത്ഥനയെ നമുക്ക്‌ മനസ്സിലാക്കാന്‍ ശ്രമിക്കാം.