സീറോ- മലബാര്‍ മിഷന്‍ ഞായര്‍ ജനുവരി 8-ാം തീയതി ഞായറാഴ്‌ച സീറോ- മലബാര്‍ മിഷന്‍ ഞായറാണ്. പ്രേഷിതദൗത്യത്തെക്കുറിച്ചും മിഷന്‍ പ്രദേശങ്ങളില്‍ ത്യാഗപൂര്‍വ്വം സേവനമനുഷ്‌ഠിക്കുന്ന സമര്‍പ്പിതരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ജനങ്ങള്‍ക്ക് വിശദീകരിച്ച് കൊടുക്കേണ്ടതാണ്. മിഷന്‍ ഞായറാഴ്‌ച സ്‌തോ ത്രക്കാഴ്‌ചയായി സ്വീകരിക്കുന്ന തുക നമ്മുടെ മിഷന്‍ രൂപതയായ ഭദ്രാവതിയ്‌ക്കു നല്‌കുന്നതാണ്. എല്ലാവരും സഹകരിക്കുമല്ലോ. സഭൈക്യവാരം ആഗോളസഭ ജനുവരി 18 മുതല്‍ 25 വരെ സഭൈക്യവാരമായി ആഘോഷിക്കുന്നു. ഇടവകകളിലും സ്ഥാപനങ്ങളിലും പ്രത്യേകമായി പ്രാര്‍ത്ഥനകള്‍ നടത്തുകയും അകത്തോലിക്കാസഭകളോടൊപ്പം സംയുക്തമായി പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യണം.